Wednesday, April 29, 2009

ദൈവസ്നേഹം വര്‍ണ്ണിച്ചീടാന്‍ / Daivasneham varnicheedan..



ദൈവസ്നേഹം വര്‍ണ്ണിച്ചീടാന്‍ വാക്കുകള്‍ പോരാ
നന്ദി ചൊല്ലിത്തീര്‍ക്കുവാനീ ജീവിതം പോരാ
കഷ്ടപ്പാടിന്‍ കാലങ്ങളില്‍ രക്ഷിക്കുന്ന സ്നേഹമോര്‍ത്താല്‍
എത്ര സ്തുതിച്ചാലും മതിവരുമോ

സ്വന്തമായ് ഒന്നുമില്ല സര്‍വ്വവും നിന്‍ ദാനം
സ്വസ്തമായ് ഉറങ്ങീടാന്‍ സമ്പത്തില്‍ മയങ്ങാതെ
മണ്ണില്‍ സൌഭാഗ്യം നേടാനായാലും
ആത്മം നഷ്ടമായാല്‍ ഫലമെവിടെ

ദുഖത്താല്‍ വലഞ്ഞാലും
ശത്രുക്കള്‍ നിരന്നാലുംമിത്രങ്ങള്‍ അകന്നാലും
രക്ഷാകവചം നീ മറാതെന്നാളും
അങ്ങെന്‍ മുന്‍പേ പോയാല്‍ ഭയമെവിടെ

No comments:

Post a Comment